ലോകാനുഗ്രഹി തിരുനബി (സ്വ)യുടെ ജന്മ മാസം എന്ന പേരില്‍ പ്രസിദ്ധമായ റബീഉല്‍ അവ്വലില്‍ തിരുദൂതരെ പ്രകീര്‍ത്തിക്കാന്‍ വേണ്ടി പ്രഭാഷണം, മദ്ഹ് ഗീതാലാപനം, അന്നദാനം തുടങ്ങിയവ സംഘടിപ്പിക്കുന്നത് പൊതുവെ നബിദിനാഘോഷം എന്ന പേരില്‍ അറിയപ്പെടുന്നു. ലോകത്ത് മുസ്ലിംകള്‍ താമസിക്കുന്ന ഒട്ടുമിക്ക പ്രദേശങ്ങളിലും ഈ ആഘോഷം നടക്കാറുണ്ട്. എന്നാല്‍ നൂറ്റാണ്ടുകളായി നടന്നു വരുന്ന നിരവധി സദാചാരങ്ങളെ വിമര്‍ശിക്കുകയും സമുദായത്തിന്റെ ആത്മികവും ചിന്താപരവുമായ മുരടിപ്പിന് വഴിയൊരുക്കുകയും ചെയ്ത വഹാബി പ്രസ്ഥാനം നബിദിനാഘോഷത്തെയും രൂക്ഷമായി തന്നെ ആക്ഷേപിച്ചു.